ചേരാനല്ലൂർ വാഹനാപകടക്കേസ്; 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 വയസുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും.
Plea to cancel 17-year-old's bail to be heard in court today
17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ
Published on: 
Updated on: 

കൊച്ചി: ചേരാനല്ലൂരിലെ അപകടത്തിനിടയാക്കിയ 17 കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ രണ്ടാം പ്രതിയായ ജഡ്ജ് നൽകിയ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതിയ വീണ്ടും പരിഗണിക്കും.

നേരത്തെ, മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാരും മരണപ്പെട്ട ജയബാലകൃഷ്ണൻ്റെ മക്കളുമാണ് കോടതിയെ സമീപിച്ചത്.

Plea to cancel 17-year-old's bail to be heard in court today
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കേസിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രായപൂർത്തിയാകാത്ത ആളായതിനാലും, കോടതിമുറിയിൽ പ്രോസിക്യൂഷനും പരാതിക്കാരുടെ അഭിഭാഷകനും തമ്മിൽ ഉണ്ടായ തർക്കങ്ങളെത്തുടർന്നും ജഡ്ജി കവിത ഗംഗാധരൻ കേസിൻ്റെ വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്.

Plea to cancel 17-year-old's bail to be heard in court today
വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്‌കൂളിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു

മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലാണ് കൗമാരക്കാരൻ അർദ്ധരാത്രിയിൽ കാറോടിച്ചതെന്നും, പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം അന്വേഷണസംഘം ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയബാലകൃഷ്ണൻ്റെ മകളുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കം കൈമാറിയിട്ടുണ്ട്.