"മക്കൾ എന്നതിൽ സ്ത്രീയും പുരുഷനും ഇല്ലേ"; സ്ത്രീ വിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

കുറച്ച് ആളുകൾ മൈക്രോസ്‌കോപ് ലെൻസ് വെച്ച് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. .
Chief Minister explains anti-women remarks
വി.ഡി. സതീശൻ
Published on
Updated on

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നടത്തിയ പരാമർശം വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അമ്മമാർ പരമ്പരാഗത ഭക്ഷണ രീതികൾ മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്. മക്കൾ എന്നതിൽ സ്ത്രീയും പുരുഷനും ഇല്ലേയെന്നും സതീശൻ ചോദിച്ചു. വീട്ടിലേക്ക് പുതുതായി വരുന്ന ആൾ എന്ന നിലയ്ക്ക് മകൻ്റെ ഭാര്യക്കും പകർന്ന് കൊടുക്കണം എന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Chief Minister explains anti-women remarks
കുറ്റിപ്പുറം അപകടം; ബസ് 130 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തൽ

ഇതിൽ എന്ത് സ്ത്രീ വിരുദ്ധ പരാമർശമാണ് ഉള്ളത്. മാധ്യമങ്ങൾ ഇത്രയും താഴേക്ക് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമർശിക്കാൻ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറച്ച് ആളുകൾ മൈക്രോസ്‌കോപ് ലെൻസ് വെച്ച് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്നും സതീശൻ പറഞ്ഞു.

Chief Minister explains anti-women remarks
ആലപ്പുഴയിൽ വീടുകയറി ആക്രമണം; കമ്പി വടിക്ക് അടിയേറ്റ ഒരാളുടെ നില ഗുരുതരം
News Malayalam 24x7
newsmalayalam.com