മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്; സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പി.എം.എ. സലാം

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സലാമിൻ്റെ പ്രതികരണം.
Muslim League demands division of Malappuram district
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്
Published on
Updated on

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ. സലാം. മലപ്പുറത്ത് ജനസംഖ്യ കൂടുതലാണ്. അതിന് ആനുപാതികമായി വില്ലേജുകളും താലൂക്കുകളും ഉണ്ടാകണമെന്നും പി.എം.എ. സലാം പറഞ്ഞു.

മലപ്പുറം മാത്രമല്ല ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളും വിഭജിക്കപ്പെടണം. സർക്കാർ ഇതിന് അനുകൂല നിലപാടാണ് സ്വീകരിക്കേണ്ടതെന്നും പി.എം.എ സലാം പറഞ്ഞു. മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സലാമിൻ്റെ പ്രതികരണം.

Muslim League demands division of Malappuram district
"ബേപ്പൂരിൽ ചതിച്ചത് ചന്തു തന്നെ"; ചേർത്തു നിർത്താൻ ബാധ്യതപ്പെട്ടർ തന്നെ പരാജയപ്പെടുത്തിയെന്ന് പി.വി. അൻവർ

മലപ്പുറം ജില്ല വലിയ വിവേചനമാണ് നേരിടുന്നതെന്നും ജനസംഖ്യാ കണക്കുകൾ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലകളാക്കി മാറ്റേണ്ട സ്ഥിതിയാണെന്നും സലാം വ്യക്തമാക്കി.

Muslim League demands division of Malappuram district
തിരുവോണത്തിനും മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
News Malayalam 24x7
newsmalayalam.com