കൊച്ചിയിൽ ഇന്ന് 'പാറ്റ' പ്രതിഷേധം; അഭിജീത് ദീപ്‌കെയും പ്രകാശ് രാജും പങ്കെടുക്കും

ദീപ്കെ അടക്കമുള്ള നേതാക്കൾ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ പ്രതിഷേധ പരിപാടിയാണ് ഇന്ന് കൊച്ചിയിൽ നടക്കുക
കൊച്ചിയിൽ ഇന്ന് 'പാറ്റ' പ്രതിഷേധം; അഭിജീത് ദീപ്‌കെയും പ്രകാശ് രാജും പങ്കെടുക്കും
Published on: 
Updated on: 

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം ഇന്ന് കൊച്ചിയില്‍ നടക്കും. സിജെപി തലവന്‍ അഭിജീത് ദീപ്‌കെ, ചലച്ചിത്ര താരം പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പരിപാടിയില്‍ പങ്കെടുക്കും. 'ജന്തര്‍ മന്തര്‍ കൊച്ചിയില്‍' എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.

ഇന്ന് വൈകിട്ട് നാലിന് രാജേന്ദ്ര മൈതാനത്താണ് പ്രതിഷേധം. ''ജനാധിപത്യം സംരക്ഷിക്കുക! എസ്ഐആര്‍ റദ്ദാക്കുക! ഞങ്ങളോടൊപ്പം കൈകോര്‍ക്കൂ, നവംബര്‍ ഏഴിന് വൈകുന്നേരം നാലുമണിക്ക് കൊച്ചി രാജേന്ദ്ര മൈതാനത്ത്'' - അഭിജീത് ദീപ്‌കെ നവംബർ അഞ്ചിന് എക്സിലൂടെ ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരുന്നു.

കൊച്ചിയിൽ ഇന്ന് 'പാറ്റ' പ്രതിഷേധം; അഭിജീത് ദീപ്‌കെയും പ്രകാശ് രാജും പങ്കെടുക്കും
ശ്രുതി ഇനി ഒറ്റയ്ക്കല്ല, കൂട്ടായി സന്ദീപ്; പിതാവിന്റെ സ്ഥാനത്തുനിന്ന് മുൻമന്ത്രി കെ. രാജൻ

സിജെപി സൗത്ത് സോണ്‍ ലീഡ് വിജയ് മല്ലംഗി, നാഷണല്‍ സെക്രട്ടറി ആഫ്രീന്‍ നവാസ് എന്നിവരും കൊച്ചിയില്‍ ഇന്ന് നടക്കുന്ന എസ്‌ഐആര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കും. സിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റിലായതിന് ശേഷം, സംഘടന കൊച്ചിയില്‍ നടത്തുന്ന ആദ്യ പ്രതിഷേധ പരിപാടിയെ രാജ്യം ഉറ്റുനോക്കുകയാണ്.

കഴിഞ്ഞ മാസം, എസ്‌ഐആര്‍ വിരുദ്ധ സമരം നടത്താനുള്ള നീക്കത്തിനിടെ ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ സിജെപി നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നിബന്ധനകളോടെയുള്ള ജാമ്യവ്യവസ്ഥയിലാണ് ഇവരെ മോചിപ്പിച്ചത്.