ശ്രുതി ഇനി ഒറ്റയ്ക്കല്ല, കൂട്ടായി സന്ദീപ്; പിതാവിന്റെ സ്ഥാനത്തുനിന്ന് മുൻമന്ത്രി കെ. രാജൻ

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയുടെ വിവാഹം നടന്നത് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച്
ശ്രുതി ഇനി ഒറ്റയ്ക്കല്ല, കൂട്ടായി സന്ദീപ്; പിതാവിന്റെ സ്ഥാനത്തുനിന്ന് മുൻമന്ത്രി കെ. രാജൻ
Published on: 
Updated on: 

തൃശൂർ: മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതി സുരേഷിൻ്റെ ജീവിതത്തിലെ പുത്തൻ അധ്യായത്തിന് ഇന്ന് തുടക്കം. സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് വിവാഹിതയായി. വയനാട് കളക്ടറേറ്റിലെ റവന്യൂ വകുപ്പ് ജീവനക്കാരൻ സന്ദീപ് ശങ്കരനാണ് വരൻ.

ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ജൂലൈയിൽ വയനാട്ടിൽവെച്ച് നടന്നിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മുൻ മന്ത്രി കെ. രാജനടക്കമുള്ളവരും ഗുരുവായൂർ ക്ഷേത്രത്തിലെത്തി.

ശ്രുതി ഇനി ഒറ്റയ്ക്കല്ല, കൂട്ടായി സന്ദീപ്; പിതാവിന്റെ സ്ഥാനത്തുനിന്ന് മുൻമന്ത്രി കെ. രാജൻ
രക്ഷപ്പെടാനുള്ള പഴുതുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു; പതിനേഴുകാരന്‍ കുറ്റം ഏറ്റെടുത്തതിന് പിന്നിലും ഉമറിന്റെ ബുദ്ധി

കിഴക്കേനടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍വെച്ചായിരുന്നു വിവാഹ ചടങ്ങ്. എല്ലാ ഘട്ടത്തിലും ശ്രുതിക്കൊപ്പമുണ്ടാകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രണയിതാവായിരുന്ന ജെന്‍സനെയും നഷ്ടപ്പെട്ടു. വാ​ഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോ​ഗം.