തൃശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ സിപിഐഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ബിജെപി പ്രവർത്തകൻ്റെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു. സംഘർഷത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
ചീരക്കുളങ്ങരയിലെ ക്ലബ്ബിനു മുന്നിൽ രാത്രി 7:30 യോടു കൂടിയാണ് സംഘർഷമുണ്ടായത്. ഇരു പാർട്ടികളും തമ്മിൽ സംഘർഷങ്ങൾ നില നിൽക്കുന്ന സ്ഥലമാണ് ചെമ്മണ്ണൂർ. മാസങ്ങൾക്കു മുൻപ് നടന്ന ചീരംകുളങ്ങര പൂരത്തിനിടയിലും ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.