'ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങാ നീരിൽ കുറവ്'; വടക്കാഞ്ചേരിയിലെ ഹോട്ടലിൽ സംഘർഷം

സംഘർഷത്തിൽ ഹോട്ടൽ ഉടമയുടെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു
Clashes at a hotel in Wadakkancherry
വടക്കാഞ്ചേരിയിലെ ഹോട്ടലിൽ സംഘർഷം
Published on
Updated on

തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങാ നീരിൽ കുറവെന്ന് ആരോപിച്ച് തൃശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിൽ ഹോട്ടലിലാണ് സംഘർഷം ഉണ്ടായത്.

ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും , ചോദ്യം ചെയ്യാൻ എത്തിയവർക്കും പരിക്കേറ്റു. ഹോട്ടൽ ഉടമയായ മുജീബിൻ്റെ മൂന്ന് പല്ലുകൾ നഷ്ടമായി. മിണാലൂർ സെലക്റ്റ് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം അരങ്ങേറിയത്.

Clashes at a hotel in Wadakkancherry
കേരള ചരിത്രത്തിലാദ്യം: ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ജയിലിനുള്ളിൽ; മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

ചിക്കൻ ചില്ലിക്ക് ഒപ്പം നൽകുന്ന നാരങ്ങ നീര് വിഭവത്തിൻ്റെ രുചി വർധിപ്പിക്കുന്നതിനൊപ്പം, എണ്ണമയം കുറയ്ക്കാനും ദഹനത്തിനും സഹായിക്കുകയും ചെയ്യുന്നു. മസാല കൂടിയ ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ നാരങ്ങാ നീര് ഉത്തമമാണ്. അതു കൊണ്ട് പല ഹോട്ടലുകാരും നാരങ്ങാ നീര് നിശ്ചിത അളവിൽ നൽകാറുണ്ട്.

Clashes at a hotel in Wadakkancherry
സുഗതനെ കൊടും ഭീകരനായി ചിത്രീകരിക്കുന്നു; ശബരിനാഥൻ സിപിഎമ്മിന്റെ കളിപ്പാവയെന്ന് കരമന ജയൻ
News Malayalam 24x7
newsmalayalam.com