വടകരയിൽ ഡിവൈഎഫ്ഐ മാർച്ചിനിടെ സംഘർഷം; പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
Clashes during DYFI march in Vadakara
വടകരയിൽ ഡിവൈഎഫ്ഐ മാർച്ചിനിടെ സംഘർഷം
Published on
Updated on

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചവർക്കെതിരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വടകര പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് എടുത്തുമാറ്റി സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ഒരു പൊലീസുകാരൻ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. നൂറിലേറെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്. സ്‌റ്റേഷൻ മുറ്റത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പരിക്കേറ്റ പ്രവർത്തകരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clashes during DYFI march in Vadakara
"പിണറായിക്കെതിരെ കേസെടുക്കണമെന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത്"; സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

കൈക്ക് മുറിവേറ്റ പൊലീസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന പൊലീസിൻ്റെ ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.

Clashes during DYFI march in Vadakara
മൂന്നുമാസത്തിനിടെ 120 കോടി രൂപയുടെ നഷ്ടം; സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
News Malayalam 24x7
newsmalayalam.com