"സർക്കാരിൻ്റേത് ക്രൂര സമീപനം, അധ്യാപകർ അതിഥി തൊഴിലാളികളല്ല"; ഭിന്നശേഷി സംവരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ക്ലീമിസ് കാതോലിക്കാ ബാവ

ക്ലീമിസ് ബാവ സർക്കാരിന് എതിരെ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു...
"സർക്കാരിൻ്റേത് ക്രൂര സമീപനം, അധ്യാപകർ അതിഥി തൊഴിലാളികളല്ല"; ഭിന്നശേഷി സംവരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച്  ക്ലീമിസ് കാതോലിക്കാ ബാവ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാരിന് എതിരെ തെരുവിലിറങ്ങി ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സംയുക്ത സമര സമിതി. ഭിന്നശേഷി അധ്യാപകരുടെ നിയമനം നടത്താതെ, മറ്റ് അധ്യാപകരുടെ നിയമനത്തിന് സ്ഥിരപ്പെടുത്തൽ ലഭിക്കില്ലെന്ന വിഷയത്തിലാണ് പ്രക്ഷോഭം.

എൻഎസ്എസിന് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച അനുകൂല വിധി മറ്റ് മാനേജുമെൻ്റുകൾക്കും ബാധകമാക്കുന്നതിൽ സർക്കാർ വാക്ക് പാലിക്കണം എന്നാണ് സഭകളുടെ ആവശ്യം. ഇക്കാര്യത്തിൽ വാക്ക് പാലിച്ചില്ല എങ്കിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പുനരാലോചന വേണ്ടി വരുമെന്ന് ക്ലീമിസ് ബാവ പറഞ്ഞു. സർക്കാർ അധ്യാപകരോട് കാട്ടുന്നത് ക്രൂരതയെന്ന് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ആയിരക്കണക്കിന് അധ്യാപകരോട് കാണിക്കുന്ന സർക്കാർ കാണിക്കുന്നത് ക്രൂരമായ സമീപനമാണ്. സർക്കാർ സമയബന്ധിതമായി തീരുമാനമെടുക്കണം. നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണിത്. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ ജോലി ചെയ്യുന്ന അധ്യാപകർ ശിക്ഷിക്കപ്പെടുന്നു. അധ്യാപകർ അതിഥി തൊഴിലാളികളല്ലെന്നും ക്ലീമിസ് ബാവ പറഞ്ഞു.

"സർക്കാരിൻ്റേത് ക്രൂര സമീപനം, അധ്യാപകർ അതിഥി തൊഴിലാളികളല്ല"; ഭിന്നശേഷി സംവരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച്  ക്ലീമിസ് കാതോലിക്കാ ബാവ
പത്ത് സീറ്റിൽ തന്നെ മത്സരിക്കണം; വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി

യോഗ്യതയുള്ള ഭിന്നശേഷിക്കാരെ തരുന്നതിന് സർക്കാരിന് സാധിക്കുന്നില്ല. സർക്കാർ കടമ നിർവഹിക്കാതിരിക്കുകയും ജോലിചെയ്യുന്ന അധ്യാപകരെ ശിക്ഷിക്കുകയും ചെയ്യുന്നു. ആനുകൂല്യമല്ല ജോലി ചെയ്തതിന്റെ കൂലിയെ കുറിച്ചാണ് പറയുന്നത്. വിഷയം സമയബന്ധിതമായി പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പു നൽകിയിരുന്നു. ആ വാക്ക് ഇപ്പോഴും വിശ്വസിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ ഉള്ളപ്പോൾ തന്നെ വാക്ക് പാലിക്കണം. വാക്ക് പാലിച്ചാൽ മതി, പുതിയ ആനുകൂല്യം പ്രഖ്യാപിക്കേണ്ട. നൽകിയ ഉറപ്പ് പൂർണമായി പാലിക്കപ്പെടണമെന്നും ക്ലീമിസ് ബാവ പറഞ്ഞു.

അതേസമയം, ക്ലീമിസ് ബാവ സർക്കാരിന് എതിരെ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഭിന്നശേഷി അധ്യാപകരെ കിട്ടുന്നില്ല എന്നത് വസ്തുതയാണ്. സർക്കാരിന് പിടിവാശി ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com