തൊഴിൽ അന്വേഷകർക്ക് ആശ്വാസം; മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയുടെ ഉദ്ഘാടനം നാളെ

നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും...
തൊഴിൽ അന്വേഷകർക്ക് ആശ്വാസം; മുഖ്യമന്ത്രിയുടെ 
'കണക്ട് ടു വർക്ക്' പദ്ധതിയുടെ 
ഉദ്ഘാടനം നാളെ
Source: Screengrab
Published on
Updated on

തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ പദ്ധതി 'കണക്ട് ടു വര്‍ക്കി'ൻ്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ഒരു വര്‍ഷക്കാലം ധനസഹായമായി ലഭിക്കും.

തൊഴിൽ അന്വേഷകർക്ക് ആശ്വാസം; മുഖ്യമന്ത്രിയുടെ 
'കണക്ട് ടു വർക്ക്' പദ്ധതിയുടെ 
ഉദ്ഘാടനം നാളെ
ദീപക്കിൻ്റെ മരണം: "ആരും പരാതി പറഞ്ഞില്ല, സംഭവമറിഞ്ഞത് സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ"; പ്രതികരണവുമായി ബസ് ജീവനക്കാർ

പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ആനുകൂല്യം ലഭ്യമാകുക. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. നിലവില്‍ ഏതെങ്കിലും നൈപുണ്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് eemployment.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ സമീപിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com