സിഎംആർഎൽ-എക്സാലോജിക് കേസ്: വീണ. ടി ഇ.ഡിക്ക് മുന്നിൽ

നേരിട്ട് എത്താൻ സാവകാശം വേണമെന്നും വീണ അറിയിച്ചെങ്കിലും ആവശ്യം ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു.
സിഎംആർഎൽ-എക്സാലോജിക് കേസ്: വീണ. ടി ഇ.ഡിക്ക് മുന്നിൽ
Published on
Updated on

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടി. ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. വീണയോടെപ്പം അഭിഭാഷകയും എത്തിയിട്ടുണ്ട്. എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 2016 മുതൽ 2021 വരെ സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് രണ്ട് കോടി 78 ലക്ഷം ലഭിച്ചെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അറിയാനുള്ള കാര്യങ്ങൾ ഇ.ഡി ചോദിച്ചറിയും.

സിഎംആർഎൽ-എക്സാലോജിക് കേസ്: വീണ. ടി ഇ.ഡിക്ക് മുന്നിൽ
സിഎംആർഎൽ-എക്സാലോജിക്ക് കേസ്; വീണ ടി. ഇന്ന് ഇ.ഡിക്ക് മുന്നിൽ

രേഖകൾ അഭിഭാഷകൻ വഴി ഹാജരാക്കാമെന്നും നേരിട്ട് എത്താൻ സാവകാശം വേണമെന്നും വീണ അറിയിച്ചെങ്കിലും ആവശ്യം ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ടത്തിൽ ഇ.ഡി നോട്ടീസ് നൽകിയിരിന്നു. ശശിധരൻ കർത്തയുടെ മക്കളും ഭാര്യയും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു.

News Malayalam 24x7
newsmalayalam.com