

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി. ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകും. എൻഫോഴ്സ്മെന്റിന്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. സിഎംആർഎല്ലിൽ നിന്നും 2016 മുതൽ 2021 വരെയുള്ള പണത്തെക്കുറിച്ചായിക്കും ഇ.ഡി വീണയോട് ആരായുക.
രേഖകൾ അഭിഭാഷകൻ വഴി ഹാജരാക്കാമെന്നും നേരിട്ട് എത്താൻ സാവകാശം വേണമെന്നും വീണ അറിയിച്ചെങ്കിലും ആവശ്യം ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. 2016 മുതൽ 2021 വരെ സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് രണ്ട് കോടി 78 ലക്ഷം ലഭിച്ചെന്നാണ് ഇ.ഡി കണ്ടെത്തൽ. സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ടത്തിൽ ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയുടെ മക്കളും ഭാര്യയും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു.