സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ.ഡി

വിജിലന്‍സിൻ്റെ രണ്ട് എഫ്‌ഐആറുകളുടെ ചുവടുപിടിച്ചാണ് ഇ.ഡിയുടെ നടപടി.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ.ഡി
Published on: 
Updated on: 

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്ത് ഇ.ഡി. എംഎല്‍എ പി.എ. മുഹമ്മദ് റിയാസിനെതിരെയും ഇ.ഡി കേസെടുത്തിട്ടുണ്ട്. വിജിലന്‍സിൻ്റെ രണ്ട് എഫ്‌ഐആറുകളുടെ ചുവടുപിടിച്ചാണ് ഇ.ഡിയുടെ നടപടി. ഇവര്‍ക്കെതിരെ ഇ.ഡി. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഴിമതി, ഹവാല ആരോപണങ്ങളിൽ നേരത്തേ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തിരിക്കുന്നത്. തുടർനടപടികൾ വേഗത്തിലാക്കാനാണ് ഇ.ഡി നീക്കം.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ.ഡി
ജർമനിയിൽ ഫ്ലാറ്റിൽ തീപിടിത്തം: മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

News Malayalam 24x7
newsmalayalam.com