പന്തീരാങ്കാവ് ടോൾ പിരിവ് ഇന്ന് മുതൽ; ഒറ്റയാൾ സമരവുമായി സാമൂഹ്യ പ്രവർത്തകൻ

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്...
പന്തീരാങ്കാവ് ടോൾ പ്ലാസ
പന്തീരാങ്കാവ് ടോൾ പ്ലാസSource: News Malayalam 24x7
Published on
Updated on

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പിരിവ് ഇന്ന് മുതൽ. എട്ട് മണി മുതലാണ് പിരിവ് തുടങ്ങുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് കോഴിക്കോട് മുൻസീഫ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണർ ജോർജിൻ്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ടോൾ പ്ലാസയിലെത്തി പരിശോധന നടത്തിയിരുന്നു.

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 29 കിലോമീറ്റർ ദൂരത്തിനാണ് ടോൾ പിരിക്കുക. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസെടുത്താൽ ഒരു മാസത്തേക്ക് എത്രതവണ വേണമെങ്കിലും യാത്ര നടത്താവുന്നതാണ്.

പന്തീരാങ്കാവ് ടോൾ പ്ലാസ
കലാപൂരത്തിൻ്റെ രണ്ടാം ദിനം; ഇന്ന് ഗ്ലാമർ ഇനങ്ങൾ വേദിയിൽ

അതേസമയം, സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാതെയും നടപ്പാത നിർമിക്കാതെയും ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. സർവീസ് റോഡ് പൂർത്തിയാക്കാത്തതിനെതിരെ സാമൂഹ്യ പ്രവർത്തകനായ അബ്ദുൾ അസീസ് ഒറ്റയാൾ സമരം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com