ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല; ജൂനിയർ വിദ്യാർഥിയെ കൂട്ടം കൂടി തല്ലിചതച്ച് പ്ലസ് ടു വിദ്യാർഥികൾ

കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി ഷയാസിന്(16) ആണ് മർദനമേറ്റത്
wayanad ragging, Vythiri, Ragging
പരിക്കേറ്റ ഷയാസ്Source: News Malayalam 24x7
Published on

വയനാട്: പ്ലസ് വൺ വിദ്യാർഥി റാ​ഗിങ്ങിനിരയായെന്ന് പരാതി. കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി ഷയാസിന്(16) ആണ് മർദനമേറ്റത്. പ്ലസ് ടു വിദ്യാർഥികളാണ് കൂട്ടം ചേർന്ന് മർദിച്ചത് എന്ന് ഷയാസ് പറയുന്നു. മീശ വടിക്കാത്താതും ഷർട്ടിന് ബട്ടൺ ഇടത്തതിനെയും ചൊല്ലിയായിരുന്നു മർദനം. പരിക്കേറ്റ ഷയാസ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

താടിയും മീശയും വടിക്കാൻ പറഞ്ഞായിരുന്നു റാഗിങ്ങിൻ്റെ തുടക്കം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർഥികൾ പിന്നാലെ ഷയാസിനെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഷർട്ടിൻ്റെ ബട്ടൺ ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം ആരംഭിച്ചത്. ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവർ കൂട്ടമായി മർദിച്ചെന്നും ഷയാസ് പറയുന്നു.

wayanad ragging, Vythiri, Ragging
സ്വത്ത് തർക്കം; മലപ്പുറത്ത് സഹോദരനെ കൊല്ലാൻ ക്വട്ടേഷൻ നൽകി അനിയൻ

മർദനത്തിൽ ഷയാസിന്റെ പിൻ കഴുത്തിനും, കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. വയറിനും, നടുവിനും ചവിട്ടേറ്റിട്ടുമുണ്ട്. ഷയാസിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഷയാസിന്റെ മാതാവ് സഫീല പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com