പാലക്കാട്: സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണതായത്. സെപ്റ്റംബർ 13 മുതൽ ഇവരെ കാണാനില്ലെന്നാണ് പരാതി.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയിരുന്നു. 15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്ന് 11 ലക്ഷം തട്ടിയത്. 13ന് അർധരാത്രിയോടെ വീട് വിട്ടിറങ്ങിയ പ്രേമ നടന്ന് പോകുന്നതിൻ്റെ സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.