കുട്ടികൾ തമ്മിൽ ഇൻസ്റ്റഗ്രാമിൽ ചാറ്റിങ്, സൈബർ സെല്ലിൽ പരാതിപ്പെട്ട് ജയിലിലടക്കുമെന്ന് അധ്യാപിക; 14കാരൻ്റെ ആത്മഹത്യയിൽ ടീച്ചർക്കെതിരെ പരാതി

പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: News Malayalam 24x7
Published on: 
Updated on: 

പാലക്കാട്: പല്ലൻചാത്തന്നൂരിൽ 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപികയ്ക്ക് എതിരെ പരാതി. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്. ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. എന്നാൽ ആരോപണം തള്ളുകയാണ് സ്കൂൾ.

പ്രതീകാത്മക ചിത്രം
വിഎസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇവർ കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിക്കുന്നു. അതേസമയം, ആരോപണം പൂർണമായും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com