വിഎസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

വിഎസിന്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം
വിഎസ് സഹോദരിക്കൊപ്പം
വിഎസ് സഹോദരിക്കൊപ്പം
Published on

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നാണ് മരണം. വിഎസിന്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് പുന്നപ്രയിലെ വീട്ടുവളപ്പിൽ നടക്കും.

വിഎസ് സഹോദരിക്കൊപ്പം
"ഷാഫിക്ക് പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദിത്തം യുഡിഎഫിന്"; പേരാമ്പ്ര സംഘർഷത്തിൽ എൽഡിഎഫിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗം

വിഎസ് ഉൾപ്പെടെ മൂന്ന് സഹോദരങ്ങളുടെ ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. ഇവർ ഒരു വർഷത്തിലേറെയായി ശാരീരിക അസ്വാസ്ഥതകളെത്തുടർന്ന് കിടപ്പിലായിരുന്നു. ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വിഎസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണുമായിരുന്നു. 2019ലാണ് വിഎസ് അവസാനമായി ആഴിക്കുട്ടിയെ കാണാനെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com