

കൊല്ലം: കോട്ടയത്ത് വിവാഹത്തിന് ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ ഉദയം കാററ്റിങ്ങിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം റോയൽ ഇവൻ്റ് കമ്പനിയാണ് തട്ടിപ്പിന് ഇരയായത്. ശക്തികുളങ്ങരയിലെ വിവാഹ വേദിയുടെ മോഡികൂട്ടാം എന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. ഇതിൽ റോയൽ ഇവൻ്റിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപയാണ്.
ഇത് കൂടാതെ ശക്തികുളങ്ങരയിൽ നടന്ന വിവാഹത്തിന് ഉപകരാർ നൽകിയ ശേഷം പണം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. ഉദയം കാറ്ററിങ്ങ് ഉടമയെന്ന പേരിൽ അറിയപ്പെടുന്ന വിഷ്ണുവാണ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ.
വിവാഹ പാർട്ടികളിൽ നിന്നും മുഴുൻ തുകയും വിഷ്ണു വാങ്ങുകയും ഉപകരാർ എടുക്കുന്നവർക്ക് തുച്ഛമായ അഡ്വാൻസ് തുകയാണ് നൽകിയിരുന്നത്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട റോയിൽ ഇവൻ്റ് ശക്തികുളങ്ങര പൊലീസിന് പരാതി നൽകി. ഓൺലൈൻ വഴിയാണ് വിഷ്ണു തട്ടിപ്പ് നടത്തുന്നതെന്ന് റോയൽ ഇവൻ്റ് കമ്പനി ഉടമ വിഷ്ണു വിജയൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം കോട്ടയത്തെ രണ്ടിടങ്ങളിലും സമാന രീതീയിൽ വിവാഹ ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് വിഷ്ണു പണം വാങ്ങിയ ശേഷം പറ്റിച്ചു. ഇതോടെ മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് കല്ല്യാണങ്ങളിൽ ഭക്ഷണം മുടങ്ങി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാരും ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിഞ്ഞത്.