അരുൺ കശ്യപിൻ്റെ മൂന്ന് ലക്ഷം രൂപയുടെ നിക്ഷേപ പരാതിയിൽ വഴിത്തിരിവ്; നിർണായക രേഖകൾ പുറത്ത്, നിഷ്പക്ഷ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ബിഎൽഎം നിക്ഷേപകർ

ലക്ഷക്കണക്കിന് നിക്ഷേപകരുടെയും ആയിരക്കണക്കിന് ജീവനക്കാരുടെയും ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം
ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയരുന്ന പരാതികളിലും മാധ്യമവാർത്തകളിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുന്നു
Published on: 
Updated on: 

കോഴിക്കോട്: ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയരുന്ന പരാതികളിലും മാധ്യമവാർത്തകളിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുന്നു. ലക്ഷക്കണക്കിന് നിക്ഷേപകരുടെയും ആയിരക്കണക്കിന് ജീവനക്കാരുടെയും ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം.

അരുൺ കശ്യപ് നൽകിയ മൂന്ന് ലക്ഷം രൂപയുടെ നിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് സഹകരണ ഓംബുഡ്സ്മാൻ 2026 മാർച്ച് 27-ന് പുറപ്പെടുവിച്ച ഉത്തരവും സൊസൈറ്റി ഹാജരാക്കിയ യഥാർത്ഥ ബോണ്ട് രേഖകളും കേസിൽ നിർണായകമായി മാറിയിരിക്കുകയാണ്. തന്റെ പേരിലുള്ളതാണെന്ന് അരുൺ കശ്യപ് അവകാശപ്പെട്ട എഫ്ഡിആർ നമ്പർ കെവിഎസ്-പത്ത്/2010-എട്ട്-1266 സംബന്ധിച്ചാണ് പരാതി നിലനിൽക്കുന്നത്. എന്നാൽ ഈ നമ്പറിലുള്ള മൂന്ന് ലക്ഷം രൂപയുടെ ബോണ്ട് 2017 ഒക്ടോബർ 13-ന് വിനോദ് കുമാറിന്റെ പേരിലാണ് നൽകിയിട്ടുള്ളതെന്ന് സൊസൈറ്റി രേഖകൾ സഹിതം വ്യക്തമാക്കി. അതിനാൽ ബോണ്ട് അരുൺ കശ്യപിന്റേതാണെന്ന അവകാശവാദം സൊസൈറ്റി തള്ളിക്കളയുന്നു.

മൂന്ന് ലക്ഷം രൂപയുടെ ബോണ്ട് 2017 ഒക്ടോബർ 13-ന് വിനോദ് കുമാറിന്റെ പേരിലാണ് നൽകിയിട്ടുള്ളതെന്ന് സൊസൈറ്റി രേഖകൾ
മൂന്ന് ലക്ഷം രൂപയുടെ ബോണ്ട് 2017 ഒക്ടോബർ 13-ന് വിനോദ് കുമാറിന്റെ പേരിലാണ് നൽകിയിട്ടുള്ളതെന്ന് സൊസൈറ്റി രേഖകൾ

അരുൺ കശ്യപ് മൂന്ന് ലക്ഷം രൂപ ബിഎൽഎം സൊസൈറ്റിയിൽ നിക്ഷേപിച്ചതായി തെളിയിക്കുന്ന യാതൊരു രേഖകളും സൊസൈറ്റിയുടെ യഥാർത്ഥ അക്കൗണ്ട് രേഖകളിലോ നിക്ഷേപ രജിസ്റ്ററുകളിലോ കണ്ടെത്താനായിട്ടില്ല. തുക കൈമാറിയതായി തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇടപാട് റഫറൻസ് നമ്പർ, പണമടച്ച രസീത് തുടങ്ങിയ രേഖകളൊന്നും പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട കാലയളവിലെ രേഖകൾ പരിശോധിച്ചതിൽ പരാതിക്കാരന്റെ പേരിൽ ഇത്തരമൊരു നിക്ഷേപം രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

അരുൺ കശ്യപിൻ്റെ സൊസൈറ്റിയിലെ ജീവനക്കാരനെന്ന നിലയിലുള്ള ബന്ധം 2021 മാർച്ചിൽ അവസാനിച്ചതാണ്. എന്നാൽ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതി നൽകിയത് 2025 ജൂണിലാണ്. നാല് വർഷത്തോളം നീണ്ട ഈ കാലതാമസത്തിന്റെ കാരണവും പരാതിയുടെ സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് സൊസൈറ്റി ആവശ്യപ്പെടുന്നു.

ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയരുന്ന പരാതികളിലും മാധ്യമവാർത്തകളിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുന്നു
ബിഎൽഎം വിവാദം: നിക്ഷേപിച്ച തുകയും ലാഭവിഹിതവും കൃത്യമായി തിരിച്ചുകിട്ടി; കുറിപ്പുമായി യുവതി

അതേസമയം, തനിക്ക് പരിചയമുള്ള നിരവധി വ്യക്തികൾക്ക് ബിഎൽഎം സൊസൈറ്റി നിക്ഷേപത്തുക തിരികെ നൽകിയിട്ടുണ്ടെന്ന് അരുൺ കശ്യപ് സഹകരണ ഓംബുഡ്സ്മാന് നൽകിയ സ്വന്തം പരാതിയിൽ തന്നെ പരാമർശിച്ചിട്ടുണ്ട്. മറ്റ് നിക്ഷേപകരുടെ സാധുവായ അപേക്ഷകൾ പരിഗണിച്ച് പണം തിരിച്ചുനൽകുന്നുണ്ടെന്നതിന് ഇത് തെളിവാണെന്ന് സൊസൈറ്റി വ്യക്തമാക്കുന്നു. രേഖകളില്ലാത്ത അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ബാധ്യത അംഗീകരിക്കാനാവില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

ഇരുകക്ഷികളും സമർപ്പിച്ച സത്യവാങ്മൂലങ്ങൾ പരിശോധിച്ച ഓംബുഡ്സ്മാൻ, ഒരേ ബോണ്ട് രണ്ട് വ്യത്യസ്ത വ്യക്തികളുടെ പേരിൽ നിലനിൽക്കാനാവില്ലെന്ന് ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. വിഷയത്തിൽ ക്രിമിനൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപാലക ഏജൻസികൾക്ക് തുടർനടപടി സ്വീകരിക്കാമെന്നും ഉത്തരവിലുണ്ട്. നടപടികളിൽ സഹകരിക്കാനുള്ള സന്നദ്ധതയുടെ ഭാഗമായി ഓംബുഡ്സ്മാൻ നിർദേശിച്ചാൽ മൂന്ന് ലക്ഷം രൂപ കെട്ടിവെക്കാൻ തയ്യാറാണെന്ന് സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് പരാതിക്കാരന് നിക്ഷേപാവകാശമുണ്ടെന്ന അംഗീകാരമല്ലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള സഹകരണം മാത്രമായിരുന്നുവെന്നും സൊസൈറ്റി വിശദീകരിച്ചു.

ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയരുന്ന പരാതികളിലും മാധ്യമവാർത്തകളിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുന്നു
ആരും നിക്ഷേപം തട്ടിച്ചുപോയിട്ടില്ല; നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ പണം തിരികെ നല്‍കും: ബിഎൽഎം മാനേജ്മെൻ്റ്

ഇരുകക്ഷികളും സമർപ്പിച്ച സത്യവാങ്മൂലങ്ങൾ പരിശോധിച്ച ഓംബുഡ്സ്മാൻ, ഒരേ ബോണ്ട് രണ്ട് വ്യത്യസ്ത വ്യക്തികളുടെ പേരിൽ നിലനിൽക്കാനാവില്ലെന്ന് ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. വിഷയത്തിൽ ക്രിമിനൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപാലക ഏജൻസികൾക്ക് തുടർനടപടി സ്വീകരിക്കാമെന്നും ഉത്തരവിലുണ്ട്. നടപടികളിൽ സഹകരിക്കാനുള്ള സന്നദ്ധതയുടെ ഭാഗമായി ഓംബുഡ്സ്മാൻ നിർദേശിച്ചാൽ മൂന്ന് ലക്ഷം രൂപ കെട്ടിവെക്കാൻ തയ്യാറാണെന്ന് സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് പരാതിക്കാരന് നിക്ഷേപാവകാശമുണ്ടെന്ന അംഗീകാരമല്ലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള സഹകരണം മാത്രമായിരുന്നുവെന്നും സൊസൈറ്റി വിശദീകരിച്ചു.

അരുൺ കശ്യപ് നിലവിൽ പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലോൺ വിഭാഗം മേധാവിയാണെന്ന വിവരം പുറത്തുവന്നതോടെ പരാതികൾക്ക് പിന്നിൽ മത്സരപരമായ താൽപര്യങ്ങളുണ്ടോയെന്ന സംശയവും ശക്തമാണ്. ഒരു മത്സരസ്ഥാപനത്തെ ദുർബലപ്പെടുത്താൻ ആസൂത്രിതമായ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടോയെന്നും ഇതിൽ പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നു.

ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയരുന്ന പരാതികളിലും മാധ്യമവാർത്തകളിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുന്നു
"വ്യാജരേഖകളുടെ പ്രചാരണം അന്വേഷിക്കണം"; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ബി.എൽ.എം സൊസൈറ്റി

മറുനാടൻ മലയാളി യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവും തുടർന്നുള്ള നിയമനടപടികളും നിലവിലുണ്ടെന്ന് സൊസൈറ്റി വ്യക്തമാക്കി. സ്ഥാപനത്തിന്റെ മുൻകാല ഭരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിലവിലെ പ്രവർത്തനങ്ങളും വേർതിരിച്ച് പരിശോധിക്കണമെന്നും മാധ്യമവിചാരണകൾക്ക് പകരം നിയമപരമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.

കേരളത്തിൽ കഴിഞ്ഞ 21 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെയും നിക്ഷേപകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വിവിധ തൊഴിലാളി സംഘടനകളുടെ പങ്കാളിത്തത്തോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. വ്യാജരേഖകൾ, തെറ്റായ പരാതികൾ, സ്ഥിരീകരിക്കാത്ത മാധ്യമവാർത്തകൾ എന്നിവയെല്ലാം സ്വതന്ത്ര അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിക്കും.