തുടക്കത്തിലേ കല്ലുകടി; പ്രിയദർശിനി ബസിൽ യാത്ര ചെയ്ത യുവതികൾക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചില്ലെന്ന് പരാതി

തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് യാത്ര ചെയ്തവരാണ് സൗജന്യ ടിക്കറ്റ് ലഭിച്ചില്ലെന്ന് പരാതിയുമായി രംഗത്തെത്തിയത്...
തുടക്കത്തിലേ കല്ലുകടി; പ്രിയദർശിനി ബസിൽ യാത്ര ചെയ്ത യുവതികൾക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചില്ലെന്ന് പരാതി
Source: Files
Published on
Updated on

തൃശൂർ: പ്രിയദർശിനി ബസിൽ യാത്ര ചെയ്ത യുവതികൾക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചില്ലെന്ന് പരാതി. ഫീമെയിൽ എന്ന് രേഖപ്പെടുത്തിയ ടിക്കറ്റിന് പണം ഈടാക്കിയെന്ന് യുവതികൾ. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് യാത്ര ചെയ്തവരാണ് മധുരം കിട്ടി, പക്ഷെ സൗജന്യം കിട്ടിയില്ലെന്ന പരാതിയുമായി എത്തിയത്.

പൊതുഗതാഗത മേഖലയിൽ പുതുചരിത്രത്തിന് തുടക്കമിട്ടാണ് കെഎസ്ആർടിസി ഓഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ഔദാര്യമല്ല, അവരുടെ അവകാശമാണ് സൗജന്യയാത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവേശത്തോടെയാണ് സംസ്ഥാനമെമ്പാടും സ്ത്രീകൾ പദ്ധതിയെ വരവേറ്റത്. സൗജന്യ സർവീസിൻ്റെ ആദ്യ യാത്രയിലും മുഖ്യമന്ത്രിയും മന്ത്രിമാരും സവാരിക്കാരായി.

തുടക്കത്തിലേ കല്ലുകടി; പ്രിയദർശിനി ബസിൽ യാത്ര ചെയ്ത യുവതികൾക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചില്ലെന്ന് പരാതി
ഇനി സ്ത്രീകൾക്ക് ഹാപ്പി ജേർണി; 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3,125 ബസുകളിൽ ഈ സർവീസ് ലഭ്യമാകും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യ യാത്ര. ഈ വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ് പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇന്ദിരാ ഗ്യാരൻ്റി എന്ന പേരിൽ കോൺഗ്രസ് മുന്നോട്ട് വച്ച അഞ്ച് ഗ്യാരൻ്റികളിൽ ഒന്നായിരുന്നു സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി. സൗജന്യ യാത്രയ്ക്കായുള്ള ചില നിർദേശങ്ങളും കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പങ്കുവച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com