"രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഭക്തിഗാനത്തെ വികലമാക്കി, ഭക്തരെ അപമാനിച്ചു"; 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്
"രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഭക്തിഗാനത്തെ വികലമാക്കി, ഭക്തരെ അപമാനിച്ചു"; 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ  ഡിജിപിക്ക് പരാതി
Published on
Updated on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്. രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നുമാണ് പരാതിയിൽ പറയുന്നത്.

തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ പാട്ട് പാടിയത് മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ്.

"രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഭക്തിഗാനത്തെ വികലമാക്കി, ഭക്തരെ അപമാനിച്ചു"; 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ  ഡിജിപിക്ക് പരാതി
ഇഡിക്ക് തിരിച്ചടി; മസാല ബോണ്ട് കേസില്‍ കിഫ്ബിക്കയച്ച നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5 ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് ലഭിച്ചിട്ടുള്ളത്. പോൾ ചെയ്തതിൽ 40.7 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം. എൽഡിഎഫിന് 35.7 ശതമാനം വോട്ടുലഭിച്ചിട്ടുണ്ട്. എൻഡിഎ 16 ശതമാനം വോട്ടാണ് നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com