എറണാകുളം: എംഡിഎംഎയുമായി പിടിയിലായ ടിടിഇ അഖിൽ ജോസഫിന് എതിരെ നിരവധി പരാതികളാണ് ഇതുവരെ ലഭിച്ചത്. പൊലീസിന് പരാതി ലഭിച്ചത് യോദ്ധാവ് എന്ന പോർട്ടലിലൂടെ. ട്രെയിൻ മാർഗം ലഹരി കടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കും. റെയിൽവേ മേഖലയിൽ അഖിലിന് ലഹരി ശൃംഖല ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് എളമക്കര സ്വദേശി അഖിലിനെ മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ബോൾഗാട്ടിയിൽ നിന്നായിരുന്നു ഇയാൾ ഡാൻസാഫ് സംഘത്തിന്റ വലയിലായത്. മുൻപും അഖിലിനെ ലഹരി ഉപയോഗിക്കുന്നു എന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്ന് അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായിരുന്നില്ല.
കോയമ്പത്തൂർ - എറണാകുളം റൂട്ടിലെ ടിടിഇയാണ് അഖിൽ ജോസഫ്. 10 വർഷമായി ഇയാൾ ജോലിയിൽ പ്രവേശിച്ചിട്ട്. അഖിൽ ട്രെയിൻ മാർഗം ലഹരി കടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കും. അഖിലിൻ്റെ സുഹൃത്തുക്കൾ നിലവിൽ നീരിക്ഷണത്തിലാണ്.