അവധി ദിനത്തിൽ എങ്ങനെ വിതരണം ചെയ്യും? വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പം

ഓരോ വിദ്യാർഥിക്കും സന്ദേശം ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും, ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി പരിഗണിക്കണമെന്നും സർക്കുലറില്‍ പറയുന്നുണ്ട്
മുഖ്യമന്ത്രിയുടെ സന്ദേശം
മുഖ്യമന്ത്രിയുടെ സന്ദേശംSource: News Malayalam 24x7
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പം. ഒക്ടോബർ രണ്ടിന് എല്ലാ സ്കൂളുകളിലും സന്ദേശം വിതരണം ചെയ്യണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ. എന്നാല്‍ നവരാത്രി അവധിയായതിനാൽ ഇത് എങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ് അധ്യാപകർ.

എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിനായി 21 ലക്ഷം കോപ്പികളാണ് അച്ചടിച്ചത്. ഓരോ വിദ്യാർഥിക്കും സന്ദേശം ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും, ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി പരിഗണിക്കണമെന്നും സർക്കുലറില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ സന്ദേശം
"വ്യക്തി വിരോധത്തിലല്ല ബിജെപി രാഷ്ടീയം"; പ്രിൻ്റു മഹാദേവിനെ തള്ളി രാജീവ് ചന്ദ്രശേഖർ

എന്നാൽ ഒക്ടോബർ രണ്ടിന് പൊതു അവധിയാണ്. ഈ ദിവസം എങ്ങനെ സന്ദേശം വിതരണം ചെയ്യും എന്ന ആശങ്കയിലാണ് അധ്യാപകർ. ഗാന്ധിജയന്തി ദിനാഘോഷത്തിന് സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾക്ക് കോപ്പികൾ വിതരണം ചെയ്യാനാണ് നിലവില്‍ അധ്യാപകരുടെ തീരുമാനം.

ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് മുഖ്യമന്ത്രി കത്തെഴുതിയത്. സർക്കാർ ഒരുക്കുന്ന സൗകര്യങ്ങൾ വിദ്യാർഥികൾ പൂർണമായി പ്രയോജനപ്പെടുത്തുമ്പോൾ മാത്രമേ അവ വിജയിച്ചു എന്ന് പറയാൻ കഴിയൂവെന്ന് കത്തിൽ മുഖ്യമന്ത്രി പറയുന്നു. സാമൂഹ്യമാധ്യമങ്ങളുടെയും ലഹരിയുടെയും ചതിക്കുഴികൾ ചുറ്റുമുണ്ടെന്ന് തിരിച്ചറിയണമെന്നും ചുറ്റിനുമുള്ളവരെ ലഹരിയുടെ വലയിൽ പെടാതെ കാത്തുസൂക്ഷിക്കാൻ നമുക്ക് ചുമതലയുണ്ടെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com