"വി.ഡി. സതീശന് അഭിനന്ദനങ്ങൾ"; ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്ത് കെ.സി. വേണുഗോപാൽ

എഐസിസിയുടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ.സിയുടെ പ്രതികരണം...
കെ.സി. വേണുഗോപാൽ
Published on: 
Updated on: 

ഡൽഹി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളറിയിച്ച് കെ.സി. വേണുഗോപാൽ. ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വി.ഡി. സതീശന് അഭിനന്ദനം. സർക്കാരിനും മുഖ്യമന്ത്രിക്കും തൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എഐസിസിയുടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ.സിയുടെ പ്രതികരണം. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മറികടന്നാണ് വി.ഡി. സതീശനെന്ന ഒറ്റ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയത്. ഇതു സംബന്ധിച്ച് അമർഷം ഇരുവർക്കുമുണ്ട് എന്ന വാർത്തകൾ വരുന്നതിനിടെയാണ് കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം.

കെ.സി. വേണുഗോപാൽ
BIG BREAKING | നിലപാടുകളുടെ രാജകുമാരൻ നയിക്കും, വി.ഡി. സതീശൻ മുഖ്യമന്ത്രി

തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും ഹൈക്കമാൻഡിൻ്റെ തീരുമാനം ശിരസാവഹിക്കുമെന്നും ആദ്യമേ പറഞ്ഞതാണെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ത്രിവർണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ പറഞ്ഞതാണ്. പല സംസ്ഥാനങ്ങളിലും ഇത്തരം തീരുമാനം പ്രഖ്യാപിക്കുന്ന ആളാണ് ഞാൻ. കേരളം ആയതുകൊണ്ടാണ് തീരുമാനത്തിൽ നിന്ന് മാറിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

പാർട്ടിക്ക് അപ്പുറം ഇമേജൊന്നും തനിക്ക് ഇല്ലെന്ന് വി.ഡി. സതീശനെതിരെ കെ.സിയുടെ ഒളിയമ്പ്. മുഖ്യമന്ത്രി പദവി സ്ഥാനത്തേക്ക് തഴയപ്പെട്ടതിൽ നിരാശയും കെ.സി.വേണുഗോപാൽ മറച്ചുവച്ചില്ല. സംഘടന ജനറൽ സെക്രട്ടറി സ്ഥാനം കൂടി വേണമെങ്കിൽ എടുക്കട്ടെ എന്നും നൈരാശ്യത്തോടെ പ്രതികരണം.