കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്കെതിരെ വീണ്ടും കോൺഗ്രസ് രംഗത്ത്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് എസ്ഐടി നടത്തുന്നതെന്ന് കെ. മുരളീധരൻ പറഞ്ഞു. ജയിലിൽ കിടക്കുന്നവർക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുകയാണ്. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു. എസ്ഐടിയുടെ അന്വേഷണത്തിൽ സംശയമുണ്ട്. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം, സ്വർണക്കൊള്ളയിൽ ഒരു കോൺഗ്രസുകാരനെ പെടുത്താനുള്ള ശ്രമം പൊളിഞ്ഞെന്ന് അജയ് തറയിൽ പറഞ്ഞു. തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയാണ് പൊളിഞ്ഞത്. സിപിഐഎമ്മിൻ്റെ അഴുക്ക് മറ്റൊരു പാർട്ടിക്ക് നൽകാനുള്ള ഗൂഢാലോചനയാണ്. വാജിവാഹന കൈമാറ്റം താന്ത്രിക വിധി പ്രകാരമെന്നും അജയ് തറയിലിന്റെ വിശദീകരണം.
2012ലെ ഉത്തരവ് ഉണ്ടായിരുന്നു എങ്കിൽ എന്ത് കൊണ്ട് ഉദ്യോഗസ്ഥൻമാർ വാങ്ങി വച്ചില്ല. വാജിവാഹനം കൈമാറ്റ നടത്തിയ സമയത്ത് കമ്മീഷണർ, ചീഫ്. എഞ്ചിനീയർ, തിരുവാഭരണ കമ്മീഷൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. താൻ തികഞ്ഞ അയ്യപ്പ ഭക്തനാണ്. തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് നടന്നത്. അതിന് ചില മാധ്യമങ്ങൾ കൂട്ടുനിന്നു. സ്വർണ പൂശിയതിൻ്റെ കണക്ക് ഹൈക്കോടതി വരെ അംഗീകരിച്ചതാണെന്നും ഗൂഡാലോചന ഇപ്പോൾ പൊളിഞ്ഞുവെന്നും അജയ് തറയിൽ പറഞ്ഞു.