മലപ്പുറം: കോഴിക്കോടിന് പിന്നാലെ മഞ്ചേരിയിലും കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടില്ല. നഗരസഭയിലേക്ക് പ്രഖ്യാപിച്ച ആറാം വാർഡ് സ്ഥാനാർഥി രശ്മി പ്രിയക്കാണ് വോട്ടില്ലാത്തത്. മകൾ സ്നേഹയെ കോൺഗ്രസ് പകരം സ്ഥാനാർഥിയാക്കി.
നേരത്തെ കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം. വിനുവിൻ്റെ പേരും വോട്ടർ പട്ടികയിൽ ഇല്ലാത്തത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോൺഗ്രസ് സ്ഥാനാർഥിയായ വി.എം. വിനുവിൻ്റെ പേരില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് വി.എം.വിനു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.