

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ. വടശേരി ദാമോദര മേനോൻ എന്നാണ് സതീശന്റെ പേരിൻ്റെ പൂർണ രൂപമെന്നും സർട്ടിഫിക്കറ്റിലും, അഫിഡവിറ്റിലും ഈ പേരാണുള്ളതെന്നുമാണ് ബി.ആർ.എം. ഷഫീറിന്റെ പ്രതിരോധം. പിതാവിൻ്റെ പേര് ഉറക്കെ പറയുന്നതിൽ മറ്റ് അർഥം കാണേണ്ടെന്നും നമ്പൂതിരിപ്പാട്, നായനാർ എന്നിവ ജാതി പേരാണെന്ന് സഖാക്കൾ ഓർക്കണമെന്നും ഷഫീർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷഫീറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വടശേരി ദാമോദരൻ സതീശൻ, വടശ്ശേരി ദാമോദര മേനോൻ സതീശനായത് എങ്ങനെ എന്നതാണല്ലോ ഇപ്പോഴത്തെ ചർച്ച. പത്രക്കാർ വി.ഡി. സതീശനെ വടശ്ശേരി ദാമോദരൻ സതീശണെന്നാണ് വിളിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ അഫ്ഡവിറ്റുകളിലൊക്കെയും,സര്‍ട്ടിഫിക്കറ്റിലും ഔദ്യോഗികമായി ദാമോദര മേനോൻ എന്ന് തന്നെയാണ് പൂര്‍ണരൂപം. സത്യപ്രതിജ്ഞയില്‍ സ്വന്തം പിതാവിന്‍ പേര് ഉറക്കെ പറഞ്ഞതില്‍ ആരും മറ്റ് അര്‍ത്ഥം കാണണ്ട. വി.ഡി.എസിനെ സൈബർ സഖാക്കൾ നമ്പൂതിരിപ്പാട്, നായനാർ ,എന്നതൊക്കെ ജാതി പേരാണെന്നും ,ആദരണീയ ഹര്‍കിഷന്‍സിംഗ് സുര്‍ജിത് മരണം വരെ ടര്‍ബന്‍ തലയില്‍ കെട്ടിയിരുന്നു എന്നതും സഖാക്കള്‍ മറക്കരുത്.
നേരത്തെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തിലും ഷഫീർ പിന്തുണച്ചിരുന്നു. ദേശീയഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന്റെ ദേശീയ ഗീതമെന്നായിരുന്നു ഷഫീറിന്റെ പ്രതികരണം. 1896ൽ കൊൽക്കത്ത സമ്മളേനത്തിൽ രവീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചതിനെ ഓർമിപ്പിച്ചുകൊണ്ടാണ് ബഷീർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര രാഷ്ട്രീയ മുദ്രാവാക്യമായി പാര്‍ട്ടി വന്ദേമാതരം എന്നത് തെരഞ്ഞെടുത്തുവെന്നും ഇനിയും ആലപിക്കുമെന്നും ഷഫീർ കുറിച്ചിട്ടുണ്ട്.