കോൺഗ്രസ് സീറ്റ് തർക്കം നേമത്തും; എൻ.എസ്. നുസൂറിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ്

എൻ.എസ്. വരട്ടെ നേമം ഉണരട്ടെ എന്ന ക്യാപ്ഷനിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
നേമത്ത്  എൻ. എസ്. നുസൂറിനായി  ഫ്ലക്സ്
Source: News Malayalam 24X7
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെല്ലുവിളി ഉയർത്തി നേമത്തും സീറ്റ് തർക്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ വൈസ്. പ്രസിഡന്റ് എൻ.എസ്. നുസൂറിനായി പ്രവർത്തകർ രംഗത്തെത്തി. നുസൂറിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചു. നിലവിൽ നേമത്ത് പാർട്ടി പരിഗണിക്കുന്നത് വൈഷ്ണ സുരേഷിനെയാണ്.

നേമത്ത്  എൻ. എസ്. നുസൂറിനായി  ഫ്ലക്സ്
"വർഗ വഞ്ചനയ്ക്ക് മാപ്പില്ല"; ജി. സുധാകരനെതിരെ ജന്മനാട്ടിൽ പ്രതിഷേധ പ്രകടനവുമായി സിപിഐഎം

എൻ.എസ്. വരട്ടെ നേമം ഉണരട്ടെ എന്ന ക്യാപ്ഷനിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ്. നിങ്ങളുടെ കണ്ണുകളിൽ ഇദ്ദേഹത്തിന് കുറവ് എന്താണ് ? മതമാണോ? സോഷ്യൽ മീഡിയ തരംഗമില്ല, മീഡിയ പ്രചാരണങ്ങൾ ഇല്ല, നിലപാടുണ്ട് യുവാക്കളുടെ പിന്തുണയുണ്ട് തുടങ്ങിയ വാചകങ്ങളാണ് ഫ്ലക്സ് ബോർഡിൽ ഉള്ളത്.

ബിജെപി വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ സിപിഐഎമ്മും കോൺഗ്രസും ഒരു പോലെ ജാഗ്രത കാണിക്കുന്ന സാഹചര്യത്തിലാണ് സീറ്റിനായി തർക്കം ഉയരുന്നത്. പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടുന്ന മണ്ഡലങ്ങളിൽ ഒന്നായിരിക്കും നേമം എന്നതിൽ തർക്കമില്ല.

നേമത്ത്  എൻ. എസ്. നുസൂറിനായി  ഫ്ലക്സ്
"ബന്ധമൊക്കെ നല്ല ബന്ധം തന്നെ, പക്ഷേ കാര്യം വരുമ്പോൾ കേരളത്തിന് ഗോപിയാണ്": കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 31 പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 20 സിറ്റിംഗ് എംഎൽഎമാരും. വി.ടി. ബൽറാം. കെ. മുരളീധരൻ, ഐഷാ പോറ്റി തുടങ്ങിയ പ്രമുഖ നേതാക്കളും ഉൾപ്പെടുന്നതാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com