"കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം പാർട്ടിക്ക് വേണ്ട"; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത

പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിക്കറിയാമെന്നും , കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കുമെന്നും ആബിദ് ഷഹീം
"കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം പാർട്ടിക്ക് വേണ്ട"; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി  കോൺഗ്രസിൽ  ഭിന്നത
Published on: 
Updated on: 

പത്തനംതിട്ട: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത . അടൂരിലെ പാർട്ടിക്ക് , കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം വേണ്ടെന്ന് ബ്ലോക്ക് പ്രസിഡന്‍റ് ആബിദ് ഷഹീം പറഞ്ഞു.

"കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം പാർട്ടിക്ക് വേണ്ട"; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി  കോൺഗ്രസിൽ  ഭിന്നത
മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ

പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിക്കറിയാമെന്നും , കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കുമെന്നും ആബിദ് ഷഹീം വ്യക്തമാക്കി. എന്നാൽ രാഹുലിനെ സംരക്ഷിക്കുമെന്നായിരുന്നു യുഡിഎഫ് അടൂർ യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസന്റെ പ്രതികരണം.

അതിനിടെ അടൂരിൽ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ പ്രതികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

"കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം പാർട്ടിക്ക് വേണ്ട"; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി  കോൺഗ്രസിൽ  ഭിന്നത
"അത് എൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവ്"; വിവാദ പരാമർശത്തിൽ ന്യായീകരണവുമായി പി. സരിൻ

സംഘർഷത്തിനിടെ മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു . രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചിരുന്നു . ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനും മർദനമേറ്റത് .

News Malayalam 24x7
newsmalayalam.com