മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ

സുഹൈലിനെ ജുവനൽ ഹോമിലേക്ക് വിടുന്നതിന് എതിരെയായിരുന്നു അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം പ്രതികരിച്ചത്
മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ
Published on: 
Updated on: 

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ. എഫ്ഐആറിൽ നിസ്സാര വകുപ്പുകൾ മാത്രം... ചുമത്തിയിരിക്കുന്നത് മനഃപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് മാത്രം അപകട സമയത്ത് സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായും എഫ്ഐആറിൽ പരാമർശമില്ല.അതേ സമയം കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു.

മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ
"അത് എൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവ്"; വിവാദ പരാമർശത്തിൽ ന്യായീകരണവുമായി പി. സരിൻ

മിനി കൂപ്പർ കാർ ഇടിച്ച് മൂന്ന് പേർ മരിച്ച അപകടത്തിൽപ്രതി സുഹൈൽ സജീവിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും, അപകട സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുമാണ് നീക്കം. അതേസമയം, സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ടിന്മേൽ മോട്ടോർ വാഹന വകുപ്പ് ഇന്ന് തീരുമാനമെടുക്കും.

അതിനിടെ കേസിൽ പൊലീസിനെതിരെ അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചിരുന്നു. പ്രതി സുഹൈലിനെ ജുവനൽ ഹോമിലേക്ക് വിടുന്നതിന് എതിരെയായിരുന്നു അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം പ്രതികരിച്ചത്. പ്രതിയുടെ കുടുംബം സ്വാധീനം ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഞങ്ങളുടെ സംശയങ്ങൾ മാറ്റാൻ കഴിയുമോ? എന്നും അവർ ചോദിച്ചു.

സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സുഹൈലിൻ്റെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അതു പാടില്ല. കൊലക്കുറ്റത്തിന് തന്നെ കേസെടുക്കണമെന്ന് ദേവികയുടെ മാതാപിതാക്കൾ പറഞ്ഞു. പ്രതിക്ക് പണത്തിൻ്റെ ഹുങ്കും ധിക്കാരവുമാണ് പ്രകടമായത്.

ഈ മാസം 11 ന് പുലർച്ചെയാണ് നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിൽ വാഹനാപകടത്തിൽ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂവരും സ്കൂട്ടർ യാത്രികരാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.

മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ
രാജ്യമാകെ എസ്ഐആർ ഇവിടെ എഫ്ഐആർ; പിണറായിക്കെതിരെ കേസെടുത്തതിനെ പരിഹസിച്ച് പി. രാജീവ്

ഇജാസ് കർണാടക സ്വദേശിയാണ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. മരണമടഞ്ഞ മൂന്നുപേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. എയർപോർട്ട് ഭാഗത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചതിനു ശേഷം എയർപോർട്ട് ഭാഗത്ത് നിന്നും അത്താണി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

News Malayalam 24x7
newsmalayalam.com