"നേരിട്ട് പ്രതിരോധിക്കട്ടെ"; രാഹുൽ വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി.
Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ന്യൂസ് മലയാളം കൂടുതൽ തെളിവുകൾ പുറത്തുവിട്ടതോടെ വൻ പ്രതിരോധത്തിലായി കോൺഗ്രസ്. പരസ്യപ്രതികരണം വേണ്ടെന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം. ആരോപണങ്ങളെയെല്ലാം രാഹുൽ തന്നെ പ്രതിരോധിക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം ഇപ്പോൾ ഉള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട് എന്ന വിവരവും പുറത്തുവരുന്നുണ്ട്.

Rahul Mamkootathil
SUPER EXCLUSIVE | "നീ പ്രഗ്‌നൻ്റ് ആകാൻ തയ്യാറാകൂ.. എനിക്ക് നിന്നെ ഗർഭിണിയാക്കണം.. നമ്മുടെ കുഞ്ഞ് വേണം"; പെൺകുട്ടിയോടുള്ള രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ്

കഴിഞ്ഞ ദിവസമാണ് രാഹുലും യുവതിയും തമ്മിലുള്ള കൂടുതൽ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നത്. ആദ്യം ഗർഭധാരണത്തിനും പിന്നീട് ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന തരത്തിലായിരുന്നു രാഹുൽ യുവതിയോട് സംസാരിച്ചത്. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്നും പിന്നെ എന്താണ് മാറുന്നതെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്.

Rahul Mamkootathil
SUPER EXCLUSIVE | ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ തന്നെ, ഇപ്പോഴെന്തിന് ഇങ്ങനെ മാറി? നിര്‍ണായക ശബ്ദരേഖ പുറത്തുവിട്ട് ന്യൂസ് മലയാളം

നീ ഗർഭിണി ആകണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്ന വാട്സ്​ആപ്പ് ചാറ്റും പുറത്തുവന്നിരുന്നു. എന്നാൽ പിൽസ് എടുക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം രാഹുൽ നിരസിക്കുന്നതും വാട്സ്​ആപ്പ് ചാറ്റിൽ വ്യക്തമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com