തിരുവന്തപുരം: കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസിൻ്റെ നിർണായക നീക്കം. കെ.എസ്. ശബരീനാഥൻ, വി.എസ്.ശിവകുമാർ തുടങ്ങിയവരെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. ശബരിയെ കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കിയേക്കും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെയും മത്സരിപ്പിക്കും.
ഒരു ഘട്ടത്തിൽ പ്രതിപക്ഷ സ്ഥാനത്തായിരുന്ന കോൺഗ്രസിന് ഇന്ന് വെറും 10 സീറ്റുകൾ മാത്രമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്. ബിജെപിക്കാകട്ടെ 35ലേറെ സീറ്റുകളുണ്ട്. ഇതേ രീതിയിൽ പോയാൽ ബിജെപി ഭരണം പിടിച്ചേക്കുമെന്ന ഭയം കോൺഗ്രസിനുണ്ട്. അതിനാലാണ് പ്രമുഖരെ തന്നെ കോർപ്പറേഷനിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
പൊതുജനങ്ങൾക്ക് പരിചിതമായ എന്നാൽ കോർപ്പറേഷനിൽ പുതുമുഖങ്ങളായവരെയാണ് കോൺഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നവരാണ് കെ.എസ്. ശബരിനാഥനും, വി. എസ്. ശിവകുമാറും. ഇവർ കോർപ്പറേഷനിൽ മത്സരിക്കാൻ സമ്മതം മൂളിയിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്തായാലും പ്രമുഖരെ നിർത്തി ബിജെപിക്കെതിരായ മത്സരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.