കണ്ണൂരിൽ കെ. സുധാകരൻ? നിയമസഭാ തെരഞ്ഞടുപ്പിൽ സ്ഥാനാർഥിയായേക്കും; മറ്റ് പേരുകൾ സുധാകരൻ ഇല്ലെങ്കിൽ മാത്രം

സുധാകരനല്ലെങ്കിൽ ടി.ഒ. മോഹനൻ, റിജിൽ മാക്കുറ്റി എന്നിവർക്കാണ് സാധ്യത കൂടുതൽ
കെ. സുധാകരൻ
കെ. സുധാകരൻSource: FB
Published on
Updated on

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയോജക മണ്ഡലത്തിൽ കെ. സുധാകരനെ സ്ഥാനാർഥിയാകാൻ സാധ്യത. മണ്ഡലം പിടിച്ചെടുക്കാൻ കെ. സുധാകരനെ ഇറക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. സുധാകരൻ മത്സരിക്കില്ലെങ്കിൽ മാത്രം മറ്റുള്ളവരെ പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം.

കെ. സുധാകരനും സിപിഐഎമ്മും നേർക്കുനേർ പോരാടാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരന് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സുധാകരനില്ലെങ്കിൽ മാത്രം മറ്റുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കം.

കെ. സുധാകരൻ
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടികൂടാനാകാതെ പൊലീസ്; തെരച്ചിൽ തുടരുന്നു

സുധാകരനല്ലെങ്കിൽ ടി.ഒ. മോഹനൻ, റിജിൽ മാക്കുറ്റി എന്നിവർക്കാണ് സാധ്യത കൂടുതൽ. കോർപ്പറേഷനിലെ അനുകൂല തരംഗത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് എസ്സിൽ നിന്ന് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും.

കെ. സുധാകരൻ
"ശബരിമലയിൽ യാതൊരു ഇടപാടും നടത്തിയിട്ടില്ല"; വിദേശ വ്യവസായിയുടെ ആരോപണം നിഷേധിച്ച് ഡി. മണിയും സുഹൃത്തുക്കളും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com