കോഴിക്കോട്: കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലപാതക കേസ് പ്രതിയെ പിടികൂടാൻ ആവാതെ പൊലീസ്. ദൃശ്യ കൊലപാതക കേസിലെ പ്രതി വിനീഷിനായുള്ള തെരച്ചിൽ തുടരുകയാണ്. സെല്ലിലെ ശുചിമുറിയിലെ ഭിത്തി പൊളിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ഡിസംബർ 29 രാത്രിയാണ് വിനീഷ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. വിചാരണ തടവുകാരൻ ആയ ഇയാൾ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രണയം നിരസിച്ചതിനാണ് ഇയാൾ ദൃശ്യയെ കൊലപ്പെടുത്തിയത്. അതിർത്തി പ്രദേശങ്ങളിലടക്കം കനത്ത പരിശോധന നടത്തുകയാണ് പൊലീസ്.