കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്; പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി അറിയിച്ച് പ്രവർത്തകർ

രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും.
congress candidate list
Source: Social Media
Published on
Updated on

ഡൽഹി: ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാൻ ഒരുങ്ങി കോൺഗ്രസ്. 50 ൽ അധികം പേരെ ഉൾപ്പെടുത്തി കൊണ്ടുള്ള ആദ്യഘട്ട പട്ടികയാണ് ഇന്ന് പുറത്തുവിടുക എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടാം ഘട്ട സ്ഥാനാർഥി നാളെ പ്രഖ്യാപിച്ചേക്കും.

സിറ്റിങ് എംഎൽഎമാരുടെയും സംവരണ സീറ്റുകളിലെയും മറ്റ് തർക്കമില്ലാത്ത മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനവും അതിനുപിന്നാലെ സ്വന്തം മുന്നണിയിലെ ആർഎസ്‌പിയുടെ സ്ഥാനാർഥി പ്രഖ്യാപനവുമാണ് പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് വഴിയൊരുക്കിയത്.

congress candidate list
മുഴങ്ങി തെരഞ്ഞെടുപ്പ് കാഹളം

അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി സീറ്റുകളുടെ കാര്യത്തിലും കോൺഗ്രസ്‌ ഇന്ന് ധാരണയിൽ എത്തിയേക്കും. കോൺഗ്രസ് കടുംപിടുത്തം തുടർന്നതോടെ സമ്മർദത്തിന് വഴങ്ങാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ നേതൃത്വം തയ്യാറായിട്ടുണ്ട്. പകരം പൂഞ്ഞാർ നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ ഉൾപ്പെടെ ഇന്ന് തീരുമാനം ഉണ്ടാകും. കേരള കോൺഗ്രസ് ജോസഫിന്റെ യോഗം ഇന്ന് കോട്ടയത്ത് ചേരും. കോൺഗ്രസിൻ്റെ തീരുമാനങ്ങൾക്ക് വഴങ്ങിയതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയാണുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com