കള്ളാടി ദുരന്തത്തില്‍ നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കും; മരിച്ച എഴുപേരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം കൈമാറുമെന്ന് മന്ത്രി

കരാര്‍ തൊഴിലാളി അല്‍മോന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തര സഹായം നല്‍കും
കള്ളാടി ദുരന്തത്തില്‍ നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കും; മരിച്ച എഴുപേരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം കൈമാറുമെന്ന് മന്ത്രി
Published on: 
Updated on: 

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കും. മരിച്ച എഴു പേര്‍ക്ക് ആറു ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിക്കും.

കള്ളാടി ദുരന്തത്തില്‍ നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കും; മരിച്ച എഴുപേരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം കൈമാറുമെന്ന് മന്ത്രി
മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ക്കെതിരെ നടപടി

കരാര്‍ തൊഴിലാളി അല്‍മോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായവും പരിക്കേറ്റ ഒന്‍പത് പേരില്‍ ആറുപേര്‍ക്ക് രണ്ടര ലക്ഷം രൂപയും അടിയന്തര സഹായം നല്‍കും. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നുപേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദേശിച്ചതായും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാന്‍ ദിലീപ് ബില്‍ കോണ്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ അടക്കം അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹന ഗതാഗതം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

ആഗോള ഓഹരി വിപണിയിൽ വമ്പൻ പോരാട്ടം! മസ്‌കിന്റെ സ്പേസ് എക്സ്നെ പിന്നിലാക്കി ആന്ത്രോപിക്; ചരിത്രത്തിലെ ഏറ്റവും വലിയ  ഐപിഒ നടത്തി എഐ കമ്പനി
man acquitted of murder but spent seven more years in jail due to communication lapse
'ഭൂമി ഏറ്റെടുക്കല്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയില്ല'; പത്തനംതിട്ട എഡിഎമ്മിന്റെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; പിന്നാലെ ഇടപെട്ട് ജില്ലാ കളക്ടര്‍
3500 കോടിയിലധികം രൂപ കുടിശ്ശിക; സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ കരാറുകാര്‍ സമരത്തിലേക്ക്