

കാസർഗോഡ്: ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകൾ അയച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നു. കാസർഗോഡ് ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെയാണ് ആക്ഷേപങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത്. ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’ എന്ന കൈയക്ഷരത്തിലുള്ള കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
"കാസർഗോഡ് ജില്ലയിലെ ഞങ്ങൾ യൂത്തന്മാർ ഷാഫിയുടെ നല്ല ഭാവിയെ കരുതി അയക്കുന്നതാണ്. തീർന്ന് കഴിഞ്ഞാൽ അറിയിക്കാൻ മടിക്കരുത്. ഞങ്ങൾക്ക് വീണ്ടും അയക്കാൻ മടിയില്ല എന്ന് അറിയിക്കുന്നു. കാരണം ഞങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയ ഭാവിയാണ് വലുത്. അടൂരിലെ ശിഷ്യന് സംഭവിച്ചത് നിങ്ങൾക്ക് ഒരിക്കലും സംഭവിക്കരുത്. നിങ്ങൾ തീർന്നാൽ പാർട്ടി തീരും. നിങ്ങളാണല്ലോ പാർട്ടി. ഭയം വേണ്ട ജാഗ്രത മതി!, എന്നും കുറിപ്പിൽ പറയുന്നുണ്ട്", ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം.
എന്നാൽ കാസർഗോഡ് ജില്ലാ യൂത്ത് കോൺഗ്രസിന്റെ പേരിൽ വീഡിയോ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയതായും കെ.ആർ. കാർത്തികേയൻ അറിയിച്ചു.