

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് (സില്‍ക്കി)ലെ ഉദ്യോഗസ്ഥരുടെ വിജിലന്‍സ് അന്വേഷണ സംഘം മൊഴിയെടുക്കും. ചോദ്യം ചെയ്യലിനായി സില്‍ക് ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ഡയരക്ടര്മാരോടും ഹാജരാകാന്‍ നിര്‍ദേശമുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ സില്‍ക്ക് വഴിയാണ് കാര്‍ട്ടണ്‍ ലഭിച്ചത്. ഇതിന്റെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത ശേഷം പദ്ധതിപ്രദേശത്തു പരിശോധന നടത്താനും വിജിലന്‍സ് നീക്കം നടത്തുന്നുണ്ട്.