സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് നാല് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.
Two deaths in rain-related incidents in the state today
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം
Published on
Updated on

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആലപ്പുഴ ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണ യുവാവാണ് മരിച്ചത്. പാണ്ടനാട് സ്വദേശി ശിവദാസ് ആണ് മരിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് അറിയാനായിരുന്നു ഇയാൾ ഇന്നലെ രാത്രിയിൽ പോയത്. ഇന്ന് രാവിലെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിലാണ് ശിവദാസിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Two deaths in rain-related incidents in the state today
പാണക്കാട് മണ്ണിടിച്ചിൽ; അനുമതി ഇല്ലാതെ മണ്ണെടുത്തതിൽ സ്ഥലം ഉടമക്കെതിരെ നോട്ടീസ്

മണർകാടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര സ്വദേശി ശരണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

രാജഗിരിയിൽ കാണാതായ രാജേഷിനായി കാര്യങ്കോട് പുഴയിൽ തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെയാണ് രാജേഷിനെ കാണാതായത്. പേരാവൂർ തൊണ്ടിയിൽ പാലത്തിന് സമീപം കാണാതായ ഹനീഫയെയും കണ്ടെത്താനായില്ല. വയനാട്ടിൽ നിന്നുള്ള 12 അംഗ തുർക്കി സംഘവും തിരച്ചിൽ നടത്തുകയാണ്.

Two deaths in rain-related incidents in the state today
കാസർഗോഡ് ജില്ലയിൽ കടലാക്രമണം രൂക്ഷം; തീരസംരക്ഷണത്തിന് പദ്ധതി ആവിഷ്കരിക്കുന്നില്ലെന്ന് ജനങ്ങൾ
News Malayalam 24x7
newsmalayalam.com