"ജനങ്ങളോടുള്ള പ്രതിബദ്ധത കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലൂടെ തുടരും"; ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്ത തള്ളി ഗീതാഗോപി

പദവിക്കപ്പുറം തനിക്കുള്ളത് രാഷ്ട്രീയ വിശ്വാസമാണ് എന്നും ഗീതാ ഗോപി വ്യക്തമാക്കി.
Geetha Gopi
Published on
Updated on

തൃശൂർ: ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നെന്ന വാർത്ത തള്ളി സിപിഐ സിപിഐ മുന്‍ എംഎല്‍എ ഗീതാ ഗോപി. ജനങ്ങളോടുള്ള എൻ്റെ പ്രതിബദ്ധത കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന നിലയിൽ മാറ്റമില്ലാതെ തുടരും. കഴിഞ്ഞ 10 വർഷം നാട്ടികയുടെ പ്രതിനിധി ആയി കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷം എന്നെ നിയമസഭയിൽ പറഞ്ഞയച്ചു. പദവിക്കപ്പുറം തനിക്കുള്ളത് രാഷ്ട്രീയ വിശ്വാസമാണ് എന്നും ഗീതാ ഗോപി ഫേസ്ബുക്കിൽ കുറിച്ചു. നാട്ടികയിൽ ഗീതയെ ബിജെപി സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നുവെന്ന ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രിയപ്പെട്ട സഹോദരങ്ങളെ ഞാൻ സിപിഐ എന്ന പ്രസ്ഥാനത്തിൽ വളർന്ന ഒരാളാണ് കഴിഞ്ഞ 30 വർഷം ഈ പ്രസ്ഥാനത്തിൻ്റെ ആശയത്തിനൊപ്പം പ്രവർത്തിച്ച വ്യകതി ആണ് തോൽവിയില്ലാതെ ശക്തമായ പിന്തുണയോടെ എന്നെ നിയമസഭയിലും ഈ പ്രസ്ഥാനം എത്തിച്ചു. കഴിഞ്ഞ 10 വർഷം നാട്ടികയുടെ പ്രതിനിധി ആയി കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷം എന്നെ നിയമസഭയിൽ പറഞ്ഞയച്ചു.

Geetha Gopi
തൃശൂരില്‍ പ്രമുഖരെ കളത്തിലിറക്കാൻ നീക്കവുമായി ബിജെപി; ഐ.എം. വിജയനും മുന്‍ മേയര്‍ എം.കെ. വര്‍ഗീസുമടക്കം സാധ്യതാപട്ടികയില്‍|എക്സ്ക്ലൂസീവ്

പദവി അല്ല ഒരു രാഷ്ട്രീയ വിശ്വാസമാണ് എനിക്കുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് തൊഴിലാളികളുടെ വേദന മനസിലാക്കി ജനജീവിതത്തിനൊപ്പം നിൽക്കുന്ന രാഷ്ട്രീയമാണ് സിപിഐ. ഇടതുപക്ഷം ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റുന്നു. എൻ്റെ നിലപാട് വ്യക്തമാണ് രാഷ്ട്രീയം വ്യക്തമാണ്. ജനങ്ങളോടുള്ള എൻ്റെ പ്രതിബദ്ധത കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷം തന്നെ ആണ്. പാർലിമെൻ്ററി സംവിധാനം എന്നെ പഠിപ്പിച്ച ജനങ്ങളോടുള്ള എൻ്റെ പ്രതിബദ്ധത കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന നിലയിൽ മാറ്റമില്ലാതെ തുടരും ..

എന്ന്.. സഖാവ് ഗീതഗോപി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com