തൃശൂരില്‍ പ്രമുഖരെ കളത്തിലിറക്കാൻ നീക്കവുമായി ബിജെപി; ഐ.എം. വിജയനും മുന്‍ മേയര്‍ എം.കെ. വര്‍ഗീസുമടക്കം സാധ്യതാപട്ടികയില്‍|എക്സ്ക്ലൂസീവ്

തൃശൂരിൽ എം.ടി രമേശും കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണനും സാധ്യതാ പട്ടികയിലുണ്ട്
തൃശൂരില്‍ പ്രമുഖരെ കളത്തിലിറക്കാൻ നീക്കവുമായി ബിജെപി; ഐ.എം. വിജയനും മുന്‍ മേയര്‍ എം.കെ. വര്‍ഗീസുമടക്കം സാധ്യതാപട്ടികയില്‍|എക്സ്ക്ലൂസീവ്
Published on
Updated on

തൃശൂര്‍: ജില്ലയില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയനെ അടക്കം സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനവുമായി സമീപിക്കാന്‍ ബിജെപിയുടെ നീക്കം. മറ്റു പാര്‍ട്ടികളിലെ പ്രമുഖരടക്കം 15 പേരടങ്ങുന്ന പ്രാഥമിക സ്ഥാനാര്‍ഥി സാധ്യതാ പട്ടികയാണ് 11 നിയമസഭാ മണ്ഡലങ്ങളിലേക്കായി ബിജെപി രൂപീകരിച്ചത്.

സിപിഐ മുന്‍ എംഎല്‍എ ഗീത ഗോപി, തൃശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗീസ് അടക്കമുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഇവരില്‍ മിക്കവരേയും ഇതിനകം ബിജെപി സമീപിച്ച് കഴിഞ്ഞു. മണ്ഡലം-ജില്ലാ കോര്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്.

തൃശൂരില്‍ പ്രമുഖരെ കളത്തിലിറക്കാൻ നീക്കവുമായി ബിജെപി; ഐ.എം. വിജയനും മുന്‍ മേയര്‍ എം.കെ. വര്‍ഗീസുമടക്കം സാധ്യതാപട്ടികയില്‍|എക്സ്ക്ലൂസീവ്
ദേശീയ പണിമുടക്ക്: കോഴിക്കോട് സമരാനുകൂലികളും സ്‌കൂള്‍ അധികൃതകരും തമ്മില്‍ വാക്കേറ്റം

തൃശൂര്‍- എം.ടി രമേശ്

ഒല്ലൂര്‍- ജേക്കബ് തോമസ്/ എം.കെ. വര്‍ഗീസ്

നാട്ടിക- ഗീതാ ഗോപി/ ഐ.എം. വിജയന്‍

പുതുക്കാട്- ദേവന്‍/ നാഗേഷ്

കൊടുങ്ങല്ലൂര്‍- ബി. ഗോപാലകൃഷ്ണന്‍/ എ.ആര്‍. ശ്രീകുമാര്‍

കുന്നംകുളം- നിവേദിത സുബ്രഹ്‌മണ്യം/ കെ.കെ. അനീഷ് കുമാര്‍/ കെ.ആര്‍. അനീഷ്

വടക്കാഞ്ചേരി- ഉല്ലാസ് ബാബു/നിവേദിത സുബ്രഹ്‌മണ്യം

ഇരിങ്ങാലക്കുട- ജേക്കബ് തോമസ്/ എ.ആര്‍ ശ്രീകുമാര്‍

മണലൂര്‍- എ.എന്‍. രാധാകൃഷ്ണന്‍, കെ. കെ. അനീഷ് കുമാര്‍

ഗുരുവായൂര്‍- നിവേദിത സുബ്രഹ്‌മണ്യം, കെ.ആര്‍. അനീഷ്

ചേലക്കര- കെ. ബാലകൃഷ്ണന്‍

എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.

തൃശൂരില്‍ പ്രമുഖരെ കളത്തിലിറക്കാൻ നീക്കവുമായി ബിജെപി; ഐ.എം. വിജയനും മുന്‍ മേയര്‍ എം.കെ. വര്‍ഗീസുമടക്കം സാധ്യതാപട്ടികയില്‍|എക്സ്ക്ലൂസീവ്
ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമെന്ന് സൂചന; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിൽ നിർണായക പരാമർശവുമായി ഹൈക്കോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ജില്ലയില്‍ പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നത്. പ്രമുഖരെ നിര്‍ത്തുന്നതിനൊപ്പം ബിജെപി ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും തൃശൂരില്‍ പരിഗണനയിലുണ്ട്.

News Malayalam 24x7
newsmalayalam.com