സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് മീനാങ്കൽ കുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയത്.
Meenankal Kumar
Published on

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. സിപിഐയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മീനാങ്കൽ കുമാറിൻ്റെ നിർണായക നീക്കം. സിപിഐ നേതൃത്വത്തിന് ഏകപക്ഷീയമായ നിലപാടും അഴിമതിയുമാണെന്ന് മീനാങ്കൽ കുമാർ പറഞ്ഞു. അഭിപ്രായം പറയുന്നവരെയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയും ഘടകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന വരെ പുറത്താക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Meenankal Kumar
"സംഘടനാ വിരുദ്ധ പ്രവർത്തനം"; മീനാങ്കൽ കുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി

അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന വരെ പുറത്താക്കുകയാണ്. ഇഷ്ടക്കാരെയും അടുപ്പക്കാരെയും പാർട്ടിയിലെ ഉയർന്ന കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്നു. പ്രവർത്തന മികവുള്ളവരെയും സീനിയോറിറ്റിയുള്ളവരെയും തഴയുന്നു. ചുമതലയിലേക്ക് ആളുകളെ നിശ്ചയിക്കുമ്പോൾ പണം മാത്രം മാനദണ്ഡമാക്കുന്നു എന്നും മീനാങ്കൽ കുമാർ ചൂണ്ടിക്കാട്ടി.

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് മീനാങ്കൽ കുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയത്.  സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മീനാങ്കൽ കുമാർ നേതൃത്വത്തെ വെല്ലുവിളിക്കുകയായിരുന്നു.  ഇതിനുപിന്നാലെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com