കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന ആരോപണവുമായി സിപിഐഎം. പേരാമ്പ്രയിൽ യുഡിഎഫ് കലാപശ്രമം നടത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്നുമാണ് സ്ഫോടക വസ്തു എറിഞ്ഞത്. ആൾക്കുട്ടത്തിൽ നിന്നും സ്ഫോടക വസ്തു എറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രവർത്തകൻ പൊലീസിനെ തെറി വിളിക്കുന്നതും ദൃശ്യത്തിൽ കാണാം.