കൊച്ചി: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനം ശരിവച്ച് വടകര റൂറൽ എസ്പി കെ.ഇ. ബൈജു. സംഘർഷത്തിനിടെ സേനയിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. ഷാഫി പറമ്പിൽ എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചുവെന്നും എസ്പി കെ.ഇ. ബൈജു പറഞ്ഞു. വടകരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് എസ്പിയുടെ പരാമർശം.
പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്ന നിലപാടും വടകര റൂറൽ എസ്പി ആവർത്തിച്ചു. മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും എസ്പി പറഞ്ഞു.