എറണാകുളം: നടൻ മണികണ്ഠൻ ആചാരിയെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാൻ സിപിഐഎമ്മിൽ ചർച്ച. രമേശ് പിഷാരടിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയാൽ മണികണ്ഠൻ ആചാരിയെ സിപിഐഎം സ്ഥാനാർഥിയാക്കാൻ സാധ്യതയുണ്ട്. ഇന്നലെ കൂടിയ ജില്ലാ സെക്രട്ടേറിയറ്റിൽ എം. സ്വരാജിൻ്റെയും മണികണ്ഠൻ ആചാരിയുടേയും പേരുകൾ ഉയർന്ന് വന്നിരുന്നു.
മണികണ്ഠൻ ആചാരി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ താമസിക്കുന്ന പാർട്ടിയുമായി അടുത്ത ബന്ധമുള്ള ആളാണ്. മണികണ്ഠൻ ആചാരിയെ സ്ഥാനാർഥിയാക്കിയാൽ വിജയസാധ്യത കൂടുതലുണ്ടെന്നാണ് സിപിഐഎം വിലയിരുത്തൽ. എം. സ്വരാജിൻ്റെ പേരും തൃപ്പൂണിത്തുറയിൽ ഉയർന്നുവരുന്നുണ്ട്.