തിരുവനന്തപുരം: കോർപ്പറേഷനിലെ കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്കെതിരെ പരാതിയുമായി സിപിഐഎം. സത്യപ്രതിജ്ഞയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപ്പറേഷനിലെ 20 കൗൺസിലർമാർക്കെതിരെയാണ് പരാതി സിപിഐഎം പരാതി നൽകിയത്.
കാവിലമ്മയുടെയും ബലിദാനികളുടെയും പേരിൽ സത്യ വാചകം ചൊല്ലിയതാണ് പരാതിക്ക് കാരണം. ഗുരുദേവൻ്റെയും അയ്യപ്പൻ്റെയും ആറ്റുകാലമ്മയുടെയും പേരിലുള്ള സത്യപ്രതിജ്ഞയും ചട്ടലംഘനമാണ്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് ആണ് പരാതി നൽകിയത്.
നഗരസഭ പാർലമെൻ്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കും പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ, കളക്ടർ, നഗരസഭ സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്.