"അമേരിക്കയും ഇസ്രയേലും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കൾ; സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് നമ്മുടെ കടമ"

എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നത് മനുഷ്യരും മനുഷ്യത്വവു‌മാണെന്നും എം. സ്വരാജ് പറഞ്ഞു
"അമേരിക്കയും ഇസ്രയേലും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കൾ; സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് നമ്മുടെ കടമ"
Published on: 
Updated on: 

കൊച്ചി: ഇറാനെതിരെയുള്ള യുഎസ് ഇസ്രയേൽ ആക്രമണങ്ങളിൽ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എം. സ്വരാജ്. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുകയാണെന്നും സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പോരാടണമെന്നും എം. സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസഹായരായ മനുഷ്യരെയുമാണ് കൊന്നൊടുക്കുന്നത്. എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നത് മനുഷ്യരും മനുഷ്യത്വവു‌മാണെന്നും എം. സ്വരാജ് പറഞ്ഞു.

"അമേരിക്കയും ഇസ്രയേലും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കൾ; സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് നമ്മുടെ കടമ"
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് റദ്ദാക്കിയ വിമാന സർവീസുകൾ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക... ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു. ഭൂമി മൃതശരീരങ്ങൾ കൊണ്ടും. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുന്നു. അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണ്. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവും.

ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവർ, ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവർ,ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്. അമേരിക്കയും, ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കൾ. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്.

കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണ്. യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണം. മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തിനു വഴികാട്ടുമ്പോൾ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ.... സാമ്രാജ്യത്വം തുലയട്ടെ....

Related Stories

മന്ത്രി പി.സി. വിഷ്ണു നാഥ്‌
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
"ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും കഴിയില്ല"; ഇറാനുമേല്‍ സമ്പൂര്‍ണ നിരീക്ഷണമുണ്ടെന്ന് ട്രംപ്
പ്രതിപക്ഷ ഉപനേതൃപദവി തർക്കം: നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ പക്വത കാണിക്കണമെന്ന് എൻ. അരുൺ, ആപത്ത് കാലത്ത് വിലപേശുന്നുവെന്ന് സിപിക്കെതിരെ ഡിവൈഎഫ്ഐ
News Malayalam 24x7
newsmalayalam.com