വാടാനപ്പള്ളിയിൽ കെ.സി അനുകൂല ഫ്ലെക്സ് വച്ചത് സിപിഐഎം പ്രവർത്തകൻ; ബോർഡ് 'സേവ് കോൺഗ്രസി'ൻ്റെ പേരിൽ

ഇയാൾ ബോർഡ് സ്ഥാപിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പിടിവീണത്
വാടാനപ്പള്ളിയിൽ കെ.സി അനുകൂല ഫ്ലെക്സ് വച്ചത് സിപിഐഎം പ്രവർത്തകൻ; ബോർഡ് 'സേവ് കോൺഗ്രസി'ൻ്റെ പേരിൽ
Published on: 
Updated on: 

തൃശൂർ: മുഖ്യമന്ത്രി ചർച്ചയെന്ന് പ്രതിസന്ധിക്കിടയിൽ കോൺഗ്രസിനെ വലച്ച ഫ്ലെക്സ് വിവാദത്തിൽ സിപിഐഎമ്മിനും പങ്കുണ്ടെന്ന തെളിവുകൾ പുറത്ത്. തൃശൂർ വാടാനപ്പള്ളിയിൽ സിപിഐഎം പ്രവർത്തകനാണ് കെ.സി. വേണുഗോപാൽ അനുകൂല ഫ്ലെക്സ് വച്ചത്. ഇയാൾ ബോർഡ് സ്ഥാപിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പിടിവീണത്.

വാടാനപ്പള്ളിയിൽ കെ.സി അനുകൂല ഫ്ലെക്സ് വച്ചത് സിപിഐഎം പ്രവർത്തകൻ; ബോർഡ് 'സേവ് കോൺഗ്രസി'ൻ്റെ പേരിൽ
മുഖ്യമന്ത്രി പ്രഖ്യാപനം: കോൺഗ്രസിനെ പരിഹസിച്ച പ്രധാനമന്ത്രിക്ക് മറവിരോഗമെന്ന് ചെന്നിത്തല

'സേവ് കോൺഗ്രസി'ൻ്റെ പേരിലായിരുന്നു ഫ്ലെക്സ്. ഇന്നലെ രാത്രി ഫ്ലെക്സ് വയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അരവശേരി മുഹമ്മദാണ് ദൃശ്യം പുറത്ത് വന്നതോടെ വെട്ടിലായത്. മുഹമ്മദിൻ്റെ ഭാര്യ ലോക്കൽ കമ്മിറ്റി അംഗമാണ് എന്നതും ഇക്കാര്യത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

News Malayalam 24x7
newsmalayalam.com