വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാർ തടസപ്പെടുത്തി; പി.എയെ കയ്യേറ്റം ചെയ്തെന്നും ആരോപണം, കുത്തിയിരുന്ന് പ്രതിഷേധിച്ചു

തളിപ്പറമ്പ് സർക്കിൾ യൂണിയൻ വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയതായി പരാതി
Published on: 
Updated on: 

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയതായി പരാതി. പയ്യന്നൂർ കണ്ടോത്ത് നടന്ന പരിപാടി വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. സിപിഐഎമ്മുകാർ രാഷ്ട്രീയ പ്രേരിതമായാണ് പ്രശ്നം ഉണ്ടാക്കിയതെന്നാണ് എംഎൽഎയുടെ വിമർശനം.

എംഎൽഎയുടെ പി.എയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികൾ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. തളിപ്പറമ്പ് സർക്കിൾ യൂണിയൻ വാരാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി.

വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയതായി പരാതി
സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയതായി പരാതി
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നോട്ട്‌പാഡും സീലും വ്യാജമായി നിർമിച്ച് തട്ടിപ്പ്

തുടർന്ന് പരിപാടി നടക്കുന്ന വേദിക്ക് പുറത്തെ കവാടത്തിൽ എംഎൽഎയും അനുയായികളും ചേർന്ന് കുത്തിയിരുപ്പ് സമരം ആരംഭിച്ചു. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സിപിഐഎമ്മുകാർ രാഷ്ട്രീയ പ്രേരിതമായാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ വിമർശിച്ചു. "പ്രശ്നം ഉണ്ടാക്കിയത് സിപിഐഎം നേതൃത്വത്തിൽ ഉള്ളവർ തന്നെയാണ്. അവരല്ല ഭരിക്കുന്നത്. ഭരണം മാറിയത് അവർ ഇതുവരെ ഉൾക്കൊണ്ടിട്ടില്ല. പേഴ്സണൽ സ്റ്റാഫിനെ മർദിച്ചതിൽ നടപടി വേണം," വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.